വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലങ്ങാട്: വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീറിക്കോട് പുതുശേരി വീട്ടിൽ ജോയലിനെയാണ് (21) വ്യാഴം രാവിലെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.
ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായ ജോയലിന്റെ അമ്മ മിനി ആറു മാസം മുമ്പ് ആലുവയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു. തുടർന്നു വീട്ടിൽ ജോയൽ ഒറ്റയ്ക്കാണു കഴിഞ്ഞിരുന്നത്. സംസ്കാരം ശനി വൈകീട്ട് മൂന്നിന് നീറിക്കോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.









0 comments