Deshabhimani

സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റുകള്‍ 
രാജ്യത്തിന്റെ അഭിമാനം: ഗവര്‍ണര്‍

arlekkar spc
വെബ് ഡെസ്ക്

Published on May 18, 2025, 02:27 AM | 1 min read

തിരുവനന്തപുരം: സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റുകൾ രാജ്യത്തിന്‌ അഭിമാനമാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ. എസ്‌പിസി സംസ്ഥാനതല സഹവാസ ക്യാമ്പ്‌ അസെന്റ്‌–- 2025ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശീലനത്തിന്റെ ഭാഗമായി നേതൃത്വം, ടീം സ്പിരിറ്റ്, പൗര ഉത്തരവാദിത്തം എന്നിവയുടെ അടിസ്ഥാന പാഠങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്നും ഇത് യുവാക്കളുടെ സമഗ്രമായ ശാരീരികവും മാനസികവുമായ വികാസത്തിന് പ്രധാനമാണെന്നും ഗവർണർ പറഞ്ഞു. കേഡറ്റുകൾക്ക്‌ പരിശീലനം നൽകുന്ന ഉദ്യോഗസ്ഥരെ ഗവർണർ അഭിനന്ദിച്ചു. ഈ വർഷത്തെ നേതൃത്വ വികസന ക്യാമ്പെയിനിൽ 14 ജില്ലകളിൽ നിന്നുള്ള 911 കേഡറ്റുകൾ, 150 അധ്യാപകർ, 250 പോലീസുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കേഡറ്റുകളെ മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിൽ മുന്നണിപ്പടയായ് പരിശീലിപ്പിക്കുകയാണ്‌ ഈ ക്യാമ്പിന്റെ പ്രത്യേകതയെന്ന്‌ സംഘാടകർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home