ആലപ്പുഴയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി

ആലപ്പുഴ: ആലപ്പുഴയിൽ കൂട്ടുക്കാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം തമസിക്കുന്ന ഡോൺ ജോസഫിനെ (15) ആണ് കാണാതായത്. ആലപ്പുഴ ബീച്ചിൽ ഞായർ വൈകിട്ട് നാലോടെയാണ് സംഭവം.
ബീച്ചിൽ ലൈഫ്‌ഗാർഡുകളുടെ സാന്നിധ്യമില്ലാത്ത വിജയാ പാർക്കിന് വടക്ക് (ബാപ്പു വൈദ്യർ ജങ്‌ഷന് പടിഞ്ഞാറ്) ഡോൺ ഉൾപ്പെടുന്ന എട്ടംഗ സംഘം കുളിക്കാനിറങ്ങിയപ്പോൾ കൂറ്റൻ തിരമാലകളിൽ പെടുകയായിരുന്നു. മറ്റ് ഏഴുപേർ നീന്തിക്കയറി.
അഗ്നിരക്ഷസേനയും പൊലീസും സ്ഥലത്തെത്തിയെങ്കിലും പ്രക്ഷുബ്ധമായ കടൽ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
0 comments