Deshabhimani

ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ചു; വിദ്യാർഥി ആശുപത്രിയിൽ

poisonous fruit
വെബ് ഡെസ്ക്

Published on Jul 06, 2025, 05:57 PM | 1 min read

കോഴിക്കോട്: താമരശേരിയിൽ അബദ്ധത്തിൽ വിഷക്കായ കഴിച്ച വിദ്യാർഥി ആശുപത്രിയിൽ. വീടിനു സമീപത്തെ പറമ്പിൽ നിന്നും ഞാവൽപ്പഴമെന്ന് കരുതിയാണ് വിദ്യാർഥി വിഷക്കായ കഴിച്ചത്. താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


താമരശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും രണ്ടു കുട്ടികൾ സമാന രൂപത്തിൽ വിഷക്കായ കഴിച്ച് താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കാഴ്‌ചയിൽ ഞാവൽ പഴത്തോട് സാമ്യമുള്ളതാണ് ഈ വിഷക്കായ.






deshabhimani section

Related News

View More
0 comments
Sort by

Home