വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു

മുഹമ്മദ് അഫ്‌നൻ
പെരിന്തൽമണ്ണ: കൂട്ടുകാർക്കൊപ്പം കുളത്തിൽ നിന്തുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. പെരിന്തൽമണ്ണ കക്കൂത്ത് വടക്കേത്തൊടി ആബിദിന്റെ മകൻ മുഹമ്മദ് അഫ്‌നൻ (11) ആണ് മരിച്ചത്. കക്കൂത്ത് ചാലിയം കുളത്തിൽ ബുധൻ ഉച്ചക്ക് പന്ത്രണ്ടോടെയാണ് അപകടം. കൂട്ടുകാരോടൊത്ത് കുളത്തിൽ നീന്തുന്നതിനിടയിൽ വെള്ളത്തിൽ താഴുകയായിരുന്നു. പെരിന്തൽമണ്ണ അഗ്നിരക്ഷ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ സി ബാബുരാജ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി നാസർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂബ ടീം ഉൾപ്പെടെ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.
15 അടിയോളും താഴ്ചയുള്ള വലിയ കുളത്തിലാണ് പതിനൊന്നുകാരൻ മുങ്ങിമരിച്ചത്. പെരിന്തൽമണ്ണ പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ബുധൻ രാത്രി കക്കൂത്ത് വെട്ടുപാറ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. പൂപ്പലം ഒഎയുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്. ഉമ്മ: നസീമ കാരളി.









0 comments