കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു

കുണ്ടറ: കല്ലടയാറ്റിലെ മഠത്തിൽകടവിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു. കിഴക്കേ കല്ലട മല്ലശ്ശേരിൽ വീട്ടിൽ കടപുഴ ടോൾ ജങ്‌ഷനു സമീപം താമസിക്കുന്ന ജൂഡ് ജേക്കബ് (17) ആണ് മരിച്ചത്. വ്യാഴം വൈകിട്ട് അഞ്ചോടെ സുഹൃത്തുക്കളോടൊപ്പം കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. നീന്തുന്നതിനിടെ ജൂഡ് കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. കിഴക്കേ കല്ലട സിവികെഎം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ആയിരുന്നു. മൃതദേഹം ശനി രാവിലെ എട്ടിന് സ്കൂളിൽ പൊതുദർശനത്തിന് വയ്‌ക്കും. തുടർന്നു പകൽ രണ്ടിനു കിഴക്കേ കല്ലട സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കരിക്കും. അച്ഛൻ: എം വി ജേക്കബ്. അമ്മ: ലിജി ജേക്കബ്. സഹോദരൻ: ജസ് ജേക്കബ്.









0 comments