print edition സെന്റ്‌ റീത്താസിലെ പഠനം
അവസാനിപ്പിച്ച്‌ വിദ്യാർഥിനി

st ritas school
വെബ് ഡെസ്ക്

Published on Oct 18, 2025, 12:20 AM | 1 min read

പള്ളുരുത്തി: ഹിജാബ്‌ ധരിച്ച്‌ സ്കൂളിലെത്തുന്നത്‌ അധികൃതർ വിലക്കിയതിനെതുടർന്ന്‌ പള്ളുരുത്തി സെന്റ്‌ റീത്താസ് സ്കൂളിലെ പഠനം അവസാനിപ്പിച്ച്‌ വിദ്യാർഥിനി. മറ്റൊരു സ്കൂളിലേക്ക് മാറാനാണ്‌ തീരുമാനമെന്ന്‌ കുട്ടിയുടെ അച്ഛൻ മാധ്യമങ്ങളോട്‌ പറഞ്ഞു. തന്റെ പരാതിയിൽ അനുകൂല നിലപാടെടുത്ത സർക്കാരിനും വിദ്യാഭ്യാസമന്ത്രിക്കും നന്ദിയറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കുട്ടിക്ക്‌ മാനസിക സമ്മർദമുണ്ടായതിനാലാണ്‌ സ്കൂൾ ഉപേക്ഷിക്കുന്നത്‌. ഹിജാബ്‌ ധരിച്ചുവരുന്നത്‌ മറ്റ്‌ കുട്ടികൾക്ക്‌ ഭയമുണ്ടാക്കുന്നു എന്ന്‌ പ്രൻസിപ്പൽ പറഞ്ഞത്‌ കുട്ടിക്ക്‌ വളരെയധികം വിഷമമുണ്ടാക്കി. തുടർപഠനത്തിന്‌ എല്ലാ സഹായവും നൽകാമെന്ന്‌ വിദ്യാഭ്യാസവകുപ്പ്‌ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.


‘‘സാമുദായിക സംഘർഷം ഉടലെടുക്കാൻ സാധ്യതയുണ്ടായിരുന്നു. പരാതിയുമായി പോകാത്തത്‌ അത്തരം സാഹചര്യം ഒഴിവാക്കാനായാണ്‌. മതസൗഹാർദം തകരുന്ന യാതൊരു പ്രവൃത്തിയും ഉണ്ടാകരുത്‌’’– അദ്ദേഹം പറഞ്ഞു. കുട്ടിയുടെ അച്ഛനെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. സ്‌കൂളിലെ സംഭവത്തെ യുഡിഎഫും ചില മതസംഘടനാ പ്രതിനിധികളും വർഗീയവൽക്കരിക്കാൻ ശ്രമിച്ചത് കൂടുതൽ പ്രശ്‌നം സൃഷ്ടിച്ചിരുന്നു. മാനേജ്മെന്റിന്റെ അഭിഭാഷക യുഡിഎഫിനെ കൂട്ടുപിടിച്ച് സർക്കാരിനെതിരെ അനാവശ്യ തർക്കങ്ങൾ ഉന്നയിച്ച് പ്രശ്നം വഷളാക്കാൻ ശ്രമിച്ചിരുന്നു. ​

എട്ടാംക്ലാസ് വിദ്യാർഥിനി ശിരോവസ്‌ത്രം ധരിച്ചെത്തിയത് സ്കൂൾ അധികൃതർ വിലക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home