ഓഹരി വിപണി: യുവാവിൽനിന്ന് തട്ടിയത് 4.43 ലക്ഷം

ആലപ്പുഴ : ഓഹരി വിപണിയിൽ വൻലാഭം വാഗ്‌ദാനംചെയ്‌ത് യുവാവിൽനിന്ന് 4.43 ലക്ഷം തട്ടിയതായി പരാതി. ആലപ്പുഴ തിരുമല സ്വദേശിയായ യുവാവിൽനിന്നാണ് 4,43,000 രൂപ തട്ടിയെടുത്തത്.
ആഗസ്‌ത് 20നും 29നുമിടയിൽ ഏഴുതവണയായാണ് പണം കവർന്നത്. വീണ സിങ്, വർജർ ആൻജി ജോൺസ്, അനു ശർമ എന്നിവർക്കെതിരെയാണ് പരാതി. സമൂഹമാധ്യമങ്ങളിലൂടെ പരാതിക്കാരനെ സമീപിച്ച തട്ടിപ്പുകാർ ഓഹരി വിപണിയിൽ അമിത ലാഭം വാഗ്‌ദാനംചെയ്യുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ 20ന് ആദ്യം 50,000 രൂപയും 1,00,000- രൂപയും ഛത്തീസ്ഗഢ് ബിലാസ്‌പൂരിലെ ബിപുൽ റെഡിമെയ്ഡ്സ് എന്ന അക്കൗണ്ടിലേക്ക് അയപ്പിക്കുകയായിരുന്നു. പിന്നീട് 43,000- രൂപയും തട്ടിയെടുത്തു.
21ന് 50,000 രൂപയും 25ന് 50,000- രൂപ വീതം രണ്ട് തവണയും 29ന് 1,00,000 രൂപയും തട്ടിയെടുക്കുകയായിരുന്നു. ആലപ്പുഴ സൗത്ത് പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.









0 comments