സ്കൂൾ ശാസ്ത്രോത്സവം: പൊതുവിദ്യാഭ്യാസവകുപ്പ് ലോഗോ ക്ഷണിച്ചു

തിരുവനന്തപുരം : നവംബർ 07, 08, 09, 10 തിയതികളിൽ പാലക്കാട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിക്കുന്നു. ശാസ്ത്രം,ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവർത്തി പരിചയം, ഇൻഫർമേഷൻ ടെക്നോളജി, തൊഴിലധിഷ്ഠിത എക്സ്പോ എന്നിവയുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയാറാക്കേണ്ടത്.
കേരള സ്കൂൾ ശാസ്ത്രോത്സവം 2025 നവംബർ 07, 08, 09, 10 എന്നുള്ള രേഖപ്പെടുത്തലുകൾ ഉണ്ടാകണം. പാലക്കാട് ജില്ലയുടേതായ പ്രതീകം അനുയോജ്യമാംവണ്ണം ഉൾപ്പെടുത്താം. എഡിറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലെ ഫോർമാറ്റിൽ പെൻഡ്രൈവും ഒപ്പം എ4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. ലോഗോകൾ തയാറാക്കി അയക്കുന്ന കവറിന് പുറത്ത് "കേരള സ്കൂൾ ശാസ്ത്രോത്സവം" എന്ന് പ്രത്യേകം രേഖപ്പെടുത്തണം.
ലോഗോകൾ ആഗസ്ത് 25നു വൈകിട്ട് 5 മണിക്ക് മുമ്പായി സന്തോഷ് സി എ, പൊതുവിദ്യാഭ്യാസ ഡയറക്ടർ (അക്കാദമിക്), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം- 695014 എന്ന വിലാസത്തിൽ ലഭ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.









0 comments