ശാസ്‌ത്രമേളയ്‌ക്കും സ്വർണക്കപ്പ്‌

print edition തുറന്നു, വിസ്‌മയ ‘പ്രപഞ്ചം’ ; സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്‌ തുടക്കം

State School Science Festival

ദേശീയ ശാസ്ത്രസെമിനാറിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് ഒന്നാംസ്ഥാനം നേടിയ ഹൃഷികേശിനെ മന്ത്രി വി ശിവൻകുട്ടി 
സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവ വേദിയിൽ അനുമോദിക്കുന്നു. മന്ത്രി എം ബി രാജേഷ് സമീപം

avatar
കെ എ നിധിൻ നാഥ്‌

Published on Nov 08, 2025, 02:16 AM | 1 min read


പാലക്കാട്‌

നാളെകൾക്കായുള്ള കണ്ടെത്തലും പുതുചിന്തയും നിറയുന്ന ലോകം വിടർന്നു. പാലക്കാട്‌ ഇനി നാലുനാൾ നൂതനാശയ പ്രപഞ്ചം. അന്പത്തിയേഴാമത്‌ സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം പാലക്കാട്‌ ഗവ. മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി.


ഏഴ്‌ വേദികളിലായി നടക്കുന്ന മേളയിൽ 180 ഇനങ്ങളിലായി 8,500 വിദ്യാർഥികൾ പങ്കെടുക്കുന്നു. ശാസ്ത്രം, സാമൂഹികശാസ്ത്രം, ഗണിതശാസ്ത്രം, ഐടി, പ്രവൃത്തിപരിചയം, വിഎച്ച്എസ്‌സി എക്‌സ്‌പോ എന്നീ വിഭാഗങ്ങളിലാണ്‌ മത്സരം. ചടങ്ങിൽ ബംഗളൂരുവിൽ നടന്ന ദേശീയ ശാസ്‌ത്ര സെമിനാറിൽ കേരളത്തെ പ്രതിനിധീകരിച്ച്‌ പങ്കെടുത്ത ഒറ്റപ്പാലം എൻഎസ്‌എസ്‌ കെപിടിഎച്ച്‌എസ്‌ ഒന്പതാംക്ലാസ്‌ വിദ്യാർഥി ഹൃഷികേശിനെ മന്ത്രി ആദരിച്ചു.


സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിനിടെ മെഡൽ നഷ്ടപ്പെട്ട ഇൻക്ലൂസീവ്‌ ഫുട്ബോള്‍ പാലക്കാട് ജില്ലാ ടീം അംഗമായ ഹാഷിമിന്‌ പുതിയ മെഡൽ വി ശിവൻകുട്ടി സമ്മാനിച്ചു. മേളയുടെ ഭാഗമായ സുവനീർ ‘താരാപഥ’ത്തിന്റെ കവർ മന്ത്രി പ്രകാശിപ്പിച്ചു. കവർ തയ്യാറാക്കിയ വാണിയംകുളം ടിആർകെ സ്‌കൂളിലെ ഒമ്പതാം ക്ലാസ്‌ വിദ്യാർഥി കെ ആദിത്യനെയും ആദരിച്ചു. മേള തിങ്കളാഴ്‌ച സമാപിക്കും.


ശാസ്‌ത്രമേളയ്‌ക്കും സ്വർണക്കപ്പ്‌

അടുത്തവർഷം മുതൽ സംസ്ഥാന കലോത്സവത്തിന്റെയും സ്‌കൂൾ ഒളിമ്പിക്‌സിന്റെയും മാതൃകയിൽ ശാസ്‌ത്രമേളയിലും ഒന്നാംസ്ഥാനത്ത്‌ എത്തുന്ന ജില്ലയ്‌ക്ക്‌ സ്വർണക്കപ്പ്‌ നൽകുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അടുത്ത വർഷംമുതൽ വിജയികൾക്ക്‌ നൽകുന്ന ക്യാഷ്‌ അവാർഡ്‌ തുക വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home