കാസർകോട് ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; ഷോ നിർത്തിവച്ചു

കാസർകോട്: കാസർകോട് ഹനാൻഷായുടെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും. നിരവധി പേർക്ക് പരിക്കേറ്റു. പതിനഞ്ച് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.
കാസർകോട് പുതിയ ബസ്റ്റാൻഡിന് സമീപത്തെ ഗ്രൗണ്ടിൽ നടന്നുവരുന്ന പ്രദർശനത്തിന്റെ സമാപനദിവസമായിരുന്നു ഇന്ന്. കാസർകോട് ഫ്ലീ സംഘടിപ്പിച്ച പ്രദർശനത്തോടനുബന്ധിച്ച് നടത്തിയ സംഗീത പരിപാടിക്കിടെയാണ് തിക്കും തിരക്കുമുണ്ടായത്.
ഗ്രൗണ്ടിൽ കുറച്ച് ആളുകളെ മാത്രമേ ഉൾക്കൊള്ളുമായിരുന്നുള്ളൂ. എന്നാൽ വലിയ ജനക്കൂട്ടം പരിപാടി ആസ്വദിക്കാനെത്തിയതോടെയാണ് തിക്കും തിരക്കുമുണ്ടായത്. കൂടുതൽ ആളുകൾ ഗ്രൗണ്ടിനു പുറത്തും തടിച്ചുകൂടി.
ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി സ്ഥലത്ത് നേരിട്ടെത്തി പരിപാടി നിർത്തിവച്ചു. ആളുകളെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. നിലവിൽ തിരക്ക് നിയന്ത്രണ വിധേയമായതായി പൊലീസ് അറിയിച്ചു. പരിപാടിയെ തുടർന്ന് നഗരം മണിക്കൂറുകളോളം തിരക്കിൽപെട്ടു. ആംബുലൻസ് അടക്കമുള്ള വാഹനങ്ങളെ കടത്തിവിടാൻ പൊലീസ് പാടുപെട്ടു.






![ylno2;]yyH](https://images-prd.deshabhimani.com/kumily-1763917912868-eeec18a0-fce3-4fcc-935a-6ceb5ec5509c-360x209.webp)


0 comments