പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹോദരനെ കുത്തി

കോവളം : പെൺകുട്ടിയെ ശല്യം ചെയ്യുന്നത് വിലക്കിയ സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചു. പൂവാർ മദർ തെരേസ നഗറിൽ മാർട്ടിൻ ബാബു(23)വിനാണ് കയ്യിൽ കുത്തേറ്റത്. ചൊവ്വ രാത്രി ഒമ്പതോടെയാണ് സംഭവം. ബാലരാമപുരം സ്വദേശിക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു.
മാർട്ടിൻ ഉച്ചക്കട വട്ടവിള കുരിശടിയ്ക്ക് സമീപം സുഹൃത്തുക്കൾക്കൊപ്പം എത്തി. ഇവിടെ നിന്ന് മാറി വെങ്ങാനൂർ നീലകേശിയ്ക്ക് സമീപത്തെ വയലിൽ പ്രതിയുമായി വിഷയം സംസാരിക്കുന്നതിനിടെ തർക്കമുണ്ടായി. തുടർന്ന് പ്രതി മാർട്ടിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. പ്രതിക്കൊപ്പം മറ്റ് രണ്ടുപേരും ഉണ്ടായിരുന്നു. മാർട്ടിന്റെ ഇടതുകൈമുട്ടിൽ ആറ് തുന്നലുണ്ട്.









0 comments