എൻസിഇആർടി ദേശീയ ജനസംഖ്യ വിദ്യാഭ്യാസ പദ്ധതി
സംസ്ഥാനതല റോൾപ്ലേ മത്സരത്തിൽ കോഴിക്കോട് സെന്റ് വിൻസെന്റ് കോളനി ജിഎച്ച്എസിന് ഒന്നാം സ്ഥാനം

തിരുവനന്തപുരം: എൻസിഇആർടിയുടെ ദേശീയ ജനസംഖ്യ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തിയ സംസ്ഥാനതല റോൾപ്ലേ മത്സരത്തിൽ കോഴിക്കോട് സെന്റ് വിൻസെന്റ് കോളനി ജിഎച്ച്എസിന് ഒന്നാം സ്ഥാനം. കണ്ണൂർ ടാഗോർ ജിവിഎച്ച്എസ്എസ് വിദ്യാനികേതൻ രണ്ടാം സ്ഥാനവും മലപ്പുറം ജിജിവിഎച്ച്എസ്എസ് വണ്ടൂർ മൂന്നാം സ്ഥാനവും നേടി.
പുരസ്‌കാര സമ്മേളനം ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ ഉദ്ഘാടനംചെയ്തു. എസ് സിആർടി ഡയറക്ടർ ഡോ.ആർ കെ ജയപ്രകാശ് അധ്യക്ഷനായി. എസ്ആർസി ഡയറക്ടർ പി പ്രമോദ്, എസ്ബിഐ ചീഫ് മാനേജർ ഗോപകുമാർ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. ഡോ.എസ് മീന, ഡോ.എം ടി ശശി സതീഷ് കുമാർ, ഡോ.സുദർശനകുമാർ, ഡോ.ശോഭാ ജേക്കബ്, ഡോ.ബിന്ദു എന്നിവർ സംസാരിച്ചു.









0 comments