ശിരോവസ്ത്രം ധരിക്കാമെന്ന ഉത്തരവിന് സ്റ്റേ ഇല്ല; സെന്റ് റീത്താസ് സ്കൂളിന്റെ ആവശ്യം തള്ളി

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ ശിരോവസ്ത്രം ധരിച്ച കുട്ടിയെ പ്രവേശിപ്പിക്കണമെന്ന വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവിന് സ്റ്റേ ഇല്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സ്കൂൾ മാനേജ്മെന്റിന്റെ ആവശ്യം ഹൈക്കോടതി തള്ളി. സ്കൂളിൽ ശിരോവസ്ത്രം ധരിച്ചെത്തിയ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പുറത്തുനിർത്തിയ നടപടി ചട്ടവിരുദ്ധമാണെന്ന വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട് ചോദ്യം ചെയ്താണ് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചത്.
വിദ്യാഭ്യാസ ഉപഡയറക്ടർ നൽകിയ റിപ്പോർട്ടിൽ സ്കൂളിന് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയിരുന്നു. സ്കൂൾ നിഷ്കർഷിക്കുന്ന യൂണിഫോമിന്റെ പാറ്റേൺ അനുസരിച്ച് ശിരോവസ്ത്രം ധരിച്ചുകൊണ്ട് വിദ്യാർഥിക്ക് വരാം എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടിന്മേലുള്ള നടപടികള്‍ക്ക് സ്റ്റേ ആയിരുന്നു സ്കൂള്‍ മാനേജ്മെന്‍റ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്.









0 comments