ജനങ്ങളിൽ ഭീതി പടർത്തി; കടുവയുടെ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുവാരക്കുണ്ട് മണിക്കനാംപരമ്പിൽ ജെറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തെറ്റായ വാർത്ത പ്രചരിപ്പിച്ചതിന് യുവാവിനെതിരെ വനം വകുപ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് പിടിയിലായത്.
ദൃശ്യങ്ങൾ പകർത്തിയെന്ന് അവകാശപ്പെട്ട ജെറിൻ അത് വ്യാജമെന്ന് സമ്മതിച്ച് മൊഴി നൽകി. ബുധനാഴ്ച രാവിലെയാണ് വാർത്താചാനലുകളിൽ യുവാവ് കടുവയെ കണ്ടു ദൃശ്യങ്ങൾ പകർത്തി എന്ന വാർത്ത റിപ്പോർട്ട് ചെയ്തത്. വാർത്ത വ്യാപകമായി പ്രചരിച്ചതോടെ കരുവാരകുണ്ട് പ്രദേശം ഉൾപ്പെടുന്ന നിലമ്പൂർ സൗത്ത് ഫോറസ്റ്റ് ഡിഎഫ്ഒ. ജി ധനിക് ലാൽ വൈകുന്നേരത്തോടെ കരുവാരക്കുണ്ടിലെത്തി ദൃശ്യങ്ങൾ പകർത്തി എന്ന അവകാശപ്പെട്ട ജെറിനെ നേരിൽ കണ്ടത്.
മൂന്നുവർഷം മുമ്പുള്ള ദൃശ്യങ്ങൾ ആണ് ഇത് എന്ന് യുവാവ് ഡി എഫ ഒ യോട് സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് വനംവകുപ്പ് കരുവാരകുണ്ട് പൊലീസിൽ പരാതി നൽകിയത്. ജനങ്ങളിൽ ഭീതി പടർത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്'.









0 comments