യാത്രാ തിരക്ക്: തിരുവനന്തപുരം നോർത്ത് മംഗളൂരു സ്‌പെഷ്യൽ ട്രെയിൻസർവീസ് പുനരാരംഭിക്കുന്നു

Railways is turning a blind eye to the district's railway development.
വെബ് ഡെസ്ക്

Published on Jun 09, 2025, 05:50 PM | 1 min read

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് വർധിച്ചതിനെ തുടർന്ന് തിരുവനന്തപുരം നോർത്ത് മംഗളൂരു സ്‌പെഷ്യൽ ട്രെയിൻ (special train )സർവീസ് പുനരാരംഭിക്കുന്നു. തിരുവനന്തപുരം നോർത്തിൽ നിന്നും 16ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന (06163) ട്രെയിൻ പിറ്റേന്ന് രാവിലെ 6.50ന് മംഗളൂരു ജങ്ഷനിലെത്തും. 17ന് വൈകിട്ട് 3.15ന് മംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന (06164) ട്രെയിന്‍ പിറ്റേന്ന് പുലര്‍ച്ചെ 3.35 ഓടെ തിരുവനന്തപുരം നോര്‍ത്തിലെത്തും. 


തിരുവനന്തപുരത്ത് നിന്നുള്ള സർവീസ് ജൂൺ 16നും മംഗളൂരുവിൽ നിന്നുള്ള സർവീസ് ജൂൺ 17നും ആരംഭിക്കും.കൊല്ലം ജങ്ഷൻ, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം ജങ്ഷൻ, മാവേലിക്കര, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ ജങ്ഷൻ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ സ്‌റ്റോപ്പുകളുണ്ടാകും.


ജൂലൈ 1 വരെയായിരിക്കും സർവീസ് നടത്തുക. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും സ്‌പെഷ്യൽ ട്രെയിനുണ്ടാവുക. 14 സെക്കൻഡ് ക്ലാസ് കോച്ചുകൾ ട്രെയിനിലുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Home