സ്പെഷ്യൽ എക്സ്പ്രസുകൾ ദിവസവും സർവീസ് നടത്തും

train
വെബ് ഡെസ്ക്

Published on Jul 09, 2025, 08:08 PM | 1 min read

പാലക്കാട്‌: കോഴിക്കോട്- പാലക്കാട് ജങ്‌ഷൻ സ്പെഷ്യൽ എക്സ്പ്രസ് (06071), പാലക്കാട് ജങ്‌ഷൻ- കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് (06031) ട്രെയിനുകൾ വ്യാഴം മുതൽ ദിവസവും സർവീസ് നടത്തും. നേരത്തേ ഈ ട്രെയിനുകൾ ആഴ്‌ചയിൽ അഞ്ചുദിവസം മാത്രമാണ്‌ സർവീസ്‌ നടത്തിയിരുന്നത്‌.


കോഴിക്കോട്- പാലക്കാട് ജങ്‌ഷൻ സ്പെഷ്യൽ എക്സ്പ്രസ് രാവിലെ 10.10 ന്‌ കോഴിക്കോട്ടുനിന്നും പാലക്കാട് ജങ്‌ഷൻ- കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് പകൽ 1.50ന്‌ പാലക്കാട്ടുനിന്നും പുറപ്പെടും.






deshabhimani section

Related News

View More
0 comments
Sort by

Home