‘സോന ആത്മഹത്യാ കുറിപ്പ്‌ റമീസിന്റെ അമ്മയ്‌ക്ക്‌ അയച്ചുകൊടുത്തു’; വിദ്യാർഥിയുടെ ആത്മഹത്യയിൽ സഹോദരന്റെ വെളിപ്പെടുത്തൽ

ramees and sona.png

റമീസ്, സോന

വെബ് ഡെസ്ക്

Published on Aug 11, 2025, 03:11 PM | 1 min read

കൊച്ചി: കോതമം​ഗലത്ത് വിദ്യാർഥിനി സോന എൽദോസ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സഹോദരൻ. സോന ജീവനൊടുക്കുന്നതിന്‌ മുൻപ് ആത്മഹത്യാ കുറിപ്പ് സുഹൃത്തായ റമീസിന്റെ ഉമ്മയ്‌ക്ക്‌ അയച്ചുകൊടിത്തിരുന്നെന്ന്‌ സഹോദരൻ ബേസിൽ പറഞ്ഞു. കുറിപ്പ്‌ കിട്ടിയപ്പോൾ റമീസിന്റെ ഉമ്മ ഞങ്ങളുടെ അമ്മയെ വിളിച്ച്‌ ഭ്രാന്താണെന്ന് പറഞ്ഞുവെന്നും. അമ്മ ജോലിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് എത്തിയപ്പോഴേക്കും അവൾ മരിച്ചിരുന്നുവെന്നും ബേസിൽ പറഞ്ഞു.


‘അവർ ഒരുമിച്ച് പഠിച്ചതാണ്. മതം മാറിയാൽ മാത്രമേ വിവാഹം നടക്കുകയുള്ളൂ എന്ന് അവർ അവളോട് പറഞ്ഞു. പൊന്നാനിയിൽ പോയി രണ്ട് മാസം താമസിക്കാനാവശ്യപ്പെട്ടു. അവളുടെ ഇഷ്ടമെന്ന് പറഞ്ഞ് ഞങ്ങൾ അതിന് സമ്മതിച്ചു. കഴിഞ്ഞ ദിവസം റമീസിനെ ഇമ്മോറൽ ട്രാഫിക്കിന് ലോഡ്ജിൽ വെച്ച് പിടികൂടി. ഇതറിഞ്ഞ് മതം മാറാൻ സമ്മതമല്ലെന്നും രജിസ്റ്റർ മാര്യേജ് ചെയ്യാമെന്നും അവനോട് പറ‍ഞ്ഞു. ‍ഞങ്ങളോട് കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നെന്ന് പറഞ്ഞാണ് അവൾ പോയത്. ആലുവയിൽ രജിസ്റ്റർ മാര്യേജ് ചെയ്യാമെന്ന് പറഞ്ഞ് കബളിപ്പിച്ച് അവൻ വിളിച്ചു കൊണ്ടുപോയി. വീട്ടിലെത്തിച്ച് പൂട്ടിയിട്ട് പൊന്നാനിക്ക് പോകണമെന്ന് പറഞ്ഞ് മർദിച്ചു. റമീസിന്റെ വാപ്പ, ഉമ്മ, പെങ്ങൾ, സുഹൃത്തുക്കൾ എല്ലാവരുമുണ്ടായിരുന്നു. സോന ആത്മഹത്യ കുറിപ്പ് റമീസിന്റെ അമ്മയ്ക്ക് അയച്ചു കൊടുത്തു. അവന്റെ ഉമ്മ ഞങ്ങളുടെ അമ്മയെ വിളിച്ച് മകൾക്ക് ഭ്രാന്താണെന്ന് പറഞ്ഞു. അമ്മ ജോലിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് എത്തിയപ്പോഴേക്കും അവൾ മരിച്ചിരുന്നു. റമീസിനെ ഇമ്മോറൽ ട്രാഫിക്കിന് പിടികൂടിയ കാര്യം അവന്റെ വീട്ടിലെത്തി അറിയിച്ചത് സോനയായിരുന്നു.’– ബേസിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

Related News

മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്റെ മകളുമായ സോന(23) ശനിയാഴ്‌ചയാണ്‌ ആത്മഹത്യ ചെയ്തത്‌. സോനയുടെ വീട്ടിൽ നിന്ന്‌ പൊലീസ്‌ ആത്മഹത്യാ കുറിപ്പ്‌ കണ്ടെടുക്കയും ചെയ്തു. കുറിപ്പിൽ സുഹൃത്തും കുടുംബവും മതം മാറാൻ നിർബന്ധിച്ചുവെന്നും തന്നോട്‌ ക്രൂരത കാട്ടിയെന്നും പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home