കൊല്ലത്ത് അസ്ഥികൂടം സ്യൂട്ട്കേസിലാക്കിയ നിലയിൽ

കൊല്ലം: കൊല്ലത്ത് പള്ളിവളപ്പിലെ സെമിത്തേരിക്ക് അടുത്ത് സ്യൂട്ട്കേസിൽ അസ്ഥികൂടം കണ്ടെത്തി. ശാരദാമഠം സിഎസ്ഐ പള്ളിയോട് ചേർന്നുള്ള സെമിത്തേരിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ആളോഴിഞ്ഞ പറമ്പിൽ സ്യൂട്ടകേസിലാക്കിയ നിലയിൽ അസ്ഥികൂടം കണ്ട വിവിരം പള്ളി ജീവനക്കാരാണ് പൊലീസിനെ അറിയിച്ചത്.
അസ്ഥികളും തലയോട്ടിയും സ്യൂട്ടകേസിൽ അടുക്കി വെച്ച നിലയിലായിരുന്നു. മൃതദേഹം മറ്റെവിടെയോ സംസ്കരിച്ച ശേഷം അസ്ഥികൂടം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് നിഗമനം. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തു നിന്നാണ് അസ്ഥികൂടം അടങ്ങിയ സ്യൂട്ട്കേസ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണ്.









0 comments