ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവം; ആറ് കോൺഗ്രസുകാർ അറസ്റ്റിൽ

തിരുവനന്തപുരം: ആംബുലൻസ് തടഞ്ഞ് രോഗി മരിക്കാനിടയായ സംഭവത്തിൽ കോൺഗ്രസുകാരായ പ്രതികൾ പിടിയിൽ. ആംബുലൻസ് തടഞ്ഞ ആറ് പേരെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കി. കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ലാൽ റോഷിൻ, സുധിൻ, വിനോദ്, അജേഷ് മോഹൻ, വിനീത്, നിധിൻ എന്നിവരാണ് പൊലീസ് പിടിയിലായത്.
കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആംബുലൻസ് തടഞ്ഞുള്ള സമരത്തെ തുടർന്ന് ആദിവാസി യുവാവായ വിതുര സ്വദേശി ബിനു(44) ആണ് മരിച്ചത്. മെഡിക്കൽ കോളേജിൽ എത്തിക്കാൻ വൈകിയതിനെ തുടർന്നായിരുന്നു ബിനുവിന്റെ മരണം.
തിരുവനന്തപുരം വിതുര ആശുപത്രിക്ക് മുന്നിലായിരുന്നു സമരം. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ബന്ധുക്കൾ വിതുര ആശുപത്രിയിലെത്തിച്ചിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ മാറ്റുന്നതിനിടെയാണ് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞത്. ബന്ധുക്കൾ പറഞ്ഞിട്ടും ആംബുലൻസ് വിടാൻ പ്രവർത്തകർ തയാറായില്ല. ഇതോടെ അരമണിക്കൂറോളം വൈകിയാണ് രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്. പിന്നാലെ രോഗി മരിക്കുകയായിരുന്നു.









0 comments