എണ്ണപ്പാട നശിപ്പിക്കാൻ ഡോണിയർ വിമാനവും

തിരുവനന്തപുരം; കടലിൽ അപകടത്തിൽപ്പെട്ട ചരക്കുകപ്പലായ എംഎസ്‌സി എൽസയിൽനിന്ന് ചോർന്ന എണ്ണപ്പാട നശിപ്പിക്കാൻ ഡോണിയർ വിമാനവും. എണ്ണ നശിപ്പിക്കാനുള്ള പൊടി എണ്ണപ്പാടയ്ക്ക് മേൽ തളിക്കുകയാണ് ഈ വിമാനം. കപ്പലിലെ ഇന്ധനമായ എണ്ണ ചോർന്നത് ഏകദേശം മൂന്ന് കിലോ മീറ്റർ വേഗത്തിൽ കടലിൽ ഒഴുകി നടക്കും. കോസ്റ്റ് ഗാർഡ് രണ്ട് കപ്പലുകൾ ഉപയോഗിച്ച് ഈ എണ്ണയുടെ ഒഴുക്ക് തടയാനും നടപടി സ്വീകരിക്കുന്നുണ്ട്.
കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ ആണ് ദേശീയ എണ്ണ പാട പ്രതിരോധ പദ്ധതിയുടെ അധ്യക്ഷൻ. അദ്ദേഹം നേരിട്ടാണ് നടപടി സ്വീകരിക്കുന്നത്.
കപ്പൽ പൂർണമായും കടലിൽ മുങ്ങിയിട്ടുണ്ട്. തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെയാണ് മുങ്ങിയത്. ഏകദേശം 100 കണ്ടെയ്‌നർ കടലിൽ വീണിട്ടുണ്ടാകുമെന്നാണ് നിഗമനം. എന്നാൽ കപ്പലിലെ എല്ലാ ജീവനക്കാരെയും രക്ഷിക്കാനായിട്ടുണ്ട്.









0 comments