ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട ലഹരിക്കേസ് ; ഷജീറിനായി അന്വേഷണം ഊർജിതം

കൊച്ചി : നടൻ ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് എറണാകുളം സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ മാധ്യമങ്ങളോട് പറഞ്ഞു. സിനിമാ മേഖലയിലുള്ളവർക്ക് ലഹരി ഇടപാടുകാരുമായുള്ള ബന്ധത്തെക്കുറിച്ച് ഒന്നും പറയാറായിട്ടില്ലല്ലെന്നും. ലഹരി ഇടപാടുകാരൻ ഷജീറിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ നടനെ വീണ്ടും വിളിപ്പിക്കും.
ഷൈൻ ഹോട്ടലിൽനിന്ന് ഇറങ്ങിയോടിയ സാഹചര്യവും പിന്നീട് നൽകിയ മൊഴികളും കേന്ദ്രീകരിച്ച് അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. രാസപരിശോധനാഫലം വന്നശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂവെന്നും കമീഷണർ പറഞ്ഞു.
രണ്ട് ബാങ്ക് അക്കൗണ്ടുകൾമാത്രമാണുള്ളതെന്ന് ഷൈൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവയുടെ സ്‌റ്റേറ്റ്‌മെന്റുകൾ ലഭിക്കാൻ ബാങ്ക് അധികൃതർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഷൈനിന്റെ ഫോൺവിളി വിവരങ്ങളും ലഹരിക്കച്ചവടക്കാരുമായി ബന്ധപ്പെട്ടിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
ഹോട്ടലിൽനിന്ന് ഇറങ്ങിയോടിയ ദിവസം ഷൈനിന്റെ അക്കൗണ്ടിൽനിന്ന് ഗൂഗിൾ പേ വഴി 20,000 രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. പണം ലഭിച്ചവരെക്കുറിച്ചും അന്വേഷിക്കുന്നു.









0 comments