'യുഡിഎഫിൽ നിന്ന് മുഖ്യമന്ത്രിയാകാൻ യോഗ്യൻ താൻ'; സർവേ ഫലം പങ്കുവച്ച് ശശി തരൂർ

photo credit: AFP
തിരുവനന്തപുരം : യുഡിഎഫിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ ഏറ്റവും യോഗ്യൻ താൻ തന്നെയാണെന്ന് പരോക്ഷ അഭിപ്രായവുമായി ശശി തരൂർ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെയാണ് കൂടുതൽ പേർ പിന്തുണയ്ക്കുന്നതെന്ന് ശശി തരൂർ അവകാശപ്പെട്ടു. സ്വകാര്യ ഏജൻസിയുടെ സർവേ ഫലം എക്സിൽ പങ്കുവച്ചുകൊണ്ടായിരുന്നു തരൂരിന്റെ അവകാശ വാദം. വോട്ട് വൈബ് എന്ന ഏജൻസിയാണ് സർവേ സംഘടിപ്പിച്ചത്. ഇതേപ്പറ്റി ഓൺലൈൻ പോർട്ടലിൽ വന്ന വാർത്തയാണ് തരൂർ പങ്കുവച്ചത്.
സർവേയിൽ പങ്കെടുത്ത 28.3 ശതമാനം പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിനെ പിന്തുണച്ചത്. സതീശന് 15.4 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളത്. രമേശ് ചെന്നിത്തലയെ 8.2 ശതമാനം പേരും കെ സി വേണുഗോപാലിനെ 4.2 ശതമാനം പേരും പിന്തുണയ്ക്കുന്നുണ്ടെന്ന് സർവേയിൽ പറയുന്നു. 27.1 ശതമാനം ആളുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അനിശ്ചിതത്വം നേരിടുന്നതായി ഓപ്ഷൻ രേഖപ്പെടുത്തിയത്. തരൂർ മുമ്പ് നടത്തിയ മോദി സ്തുതി കോൺഗ്രസിൽ അതൃപ്തിക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള സർവേ ഫലവുമായി തരൂർ വീണ്ടും രംഗത്തെത്തിയത്.









0 comments