ഷാനവാസിന്‌ നാടിന്റെ അന്ത്യാഞ്ജലി

shanavas
വെബ് ഡെസ്ക്

Published on Aug 06, 2025, 12:20 AM | 1 min read

തിരുവനന്തപുരം

പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസിന്‌ നാടിന്റെ അന്ത്യാഞ്ജലി. വൃക്കരോഗം ബാധിച്ച്‌ ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കൾ രാത്രിയാണ്‌ മരിച്ചത്‌. തിരുവനന്തപുരം വഴുതക്കാടുള്ള വീട്ടിൽ ആദരാഞ്ജലി അർപ്പിക്കാൻ ജനപ്രതിനിധികളും, സിനിമ, സീരിയൽ താരങ്ങളുമെത്തി.


സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ, സംസ്ഥാനകമ്മിറ്റി അംഗം എം വിജയകുമാർ, ജില്ലാ സെക്രട്ടറി വി ജോയി, ചലച്ചിത്ര അക്കാദമി ചെയർപേഴ്‌സൺ പ്രേംകുമാർ, ചലച്ചിത്ര വികസന കോർപറേഷൻ ചെയർപേഴ്‌സൺ കെ മധു, സാംസ്‌കാരിക ക്ഷേമനിധി ബോർഡ്‌ ചെയർപേഴ്‌സൺ മധുപാൽ, ഭാരത്‌ഭവൻ മെമ്പർസെക്രട്ടറി പ്രമോദ്‌ പയ്യന്നൂർ, രമേശ്‌ ചെന്നിത്തല, എം മുകേഷ്​ എംഎൽഎ, അഭിനേതാക്കളായ മണിയൻപിള്ള രാജു, കാർത്തിക, ദേവൻ, ജോസ്‌, കുക്കു പരമേശ്വരൻ, നന്ദു, ജലജ, ഭാഗ്യലക്ഷ്‌മി, ഭീമൻരഘു, സംവിധായകൻ രാജസേനൻ തുടങ്ങി നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു. ഖബറടക്കം പാളയം ജമാഅത്ത്‌ പള്ളി ഖബർസ്ഥാനിൽ നടന്നു. മലയാളത്തിലും തമിഴിലുമായി അമ്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ച ഷാനവാസ് സീരിയലുകളിലും സജീവമായിരുന്നു. വെള്ളിയാഴ്‌ച ഭാരത്‌ഭവനിൽ ഓർമക്കൂട്ടായ്‌മ നടക്കും.




deshabhimani section

Related News

View More
0 comments
Sort by

Home