ഷാജി എൻ കരുൺ ഇനി ഓർമ; ശാന്തികവാടത്തിൽ അന്ത്യനിദ്ര

shaji n karun orma
വെബ് ഡെസ്ക്

Published on Apr 29, 2025, 05:37 PM | 1 min read

തിരുവനന്തപുരം: അഭ്രപാളിയിൽ ലോകോത്തര സൃഷ്ടികൾ ഒരുക്കിയ ഷാജി എൻ കരുൺ ഇനി ഓർമ. മലയാളത്തിന്റെ അഭിമാനമായ ചലച്ചിത്രകാരന്‌ സാംസ്‌കാരിക, രാഷ്‌ട്രീയ കേരളത്തിന്റെ അന്ത്യാഞ്‌ജലി. തിരുവനന്തപുരം തെെക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ ഷാജി എൻ കരുണിന്റെ മൃതദേഹം സംസ്‌കരിച്ചു.

വഴുതക്കാട്‌ കലാഭവനിലും ഉദാരശിരോമണി റോഡിലെ വസതിയിലും മൃതദേഹം പൊതുദർശനത്തിന്‌ വച്ച ശേഷമായിരുന്നു സംസ്‌കാരം. സിനിമ, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖരാണ്‌ അദ്ദേഹത്തിന്‌ അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി എത്തിയത്‌. സംസ്ഥാനസർക്കാരിനുവേണ്ടി മന്ത്രി വി ശിവൻകുട്ടിയും ദേശാഭിമാനിക്ക്‌ വേണ്ടി റെസിഡന്റ്‌ എഡിറ്റർ എം സ്വരാജും പുഷ്‌പചക്രം സമർപ്പിച്ചു.

സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ, മന്ത്രിമാരായ സജി ചെറിയാൻ, ആർ ബിന്ദു, കെ ബി ഗണേഷ്‌കുമാർ, സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാർ, ബ്ലെസി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, വി മധുസൂദനൻനായർ, അശോകൻ ചരുവിൽ, ഡോ. കെ പി മോഹനൻ, സൂര്യ കൃഷ്ണമൂർത്തി, മാങ്കോട് രാധാകൃഷ്ണൻ, മധുപാൽ, പി ശശി, ദിവ്യ എസ് അയ്യർ, നടി അർച്ചന, പട്ടണം റഷീദ്, ശ്രീവത്സൻ ജയൻമേനോൻ, കെ ജയകുമാർ, എ സമ്പത്ത്‌, സക്കറിയ, ടി കെ രാജീവ്‌ കുമാർ, പ്രൊഫ. അലിയാർ, ജലജ, മായ വിശ്വനാഥ്‌, എം എം ഹസൻ, പി ശ്രീകുമാർ, ബൈജു ചന്ദ്രൻ, ബി ഉണ്ണികൃഷ്ണൻ, എം വിൻസെന്റ് എംഎൽഎ, വിധു വിൻസെന്റ്, മുരുകൻ കാട്ടാക്കട, സി അജോയ്, എസ് കുമാർ, എ ജി ഒലീന, സജിത മഠത്തിൽ, ജാൻസി ജെയിംസ്, മിനി ആന്റണി, ജെയിംസ് ജോസഫ്, കെ വി മോഹൻകുമാർ, എസ് ബിന്ദു, രാധാകൃഷ്ണൻ മംഗലത്ത്‌, ജി എസ് പ്രദീപ്, ഡോ. ബിജു, സി ദിവാകരൻ, പ്രമോദ് പയ്യന്നൂർ, കല്ലറ ഗോപൻ, എം സത്യൻ, മഹേഷ്‌ പഞ്ചു, കുക്കു പരമേശ്വരൻ, അടൂർ പ്രകാശ് എംപി, കെ മുരളീധരൻ, തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home