എസ്എഫ്ഐ സമരം വിജയം; സ്കോളർഷിപ്പ് അട്ടിമറി അന്വേഷിക്കുമെന്ന് അകത്തേത്തറ എൻഎസ്എസ് കോളേജ് അധികൃതർ

പാലക്കാട്: പാലക്കാട് അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ ആരംഭിച്ച സമരം അവസാനിപ്പിച്ചു. എസ്‍സി, എസ്‍ടി, ഒബിസി വിദ്യാർഥികളുടെ ഇ-ഗ്രാന്റ്‌സ് ഫണ്ട് വിനിയോഗത്തിലുണ്ടായ ക്രമക്കേടുകൾക്കെതിരായായിരുന്നു സമരം. സ്കോളർഷിപ്പ് തട്ടിപ്പിൽ സമഗ്രമായ അന്വേഷണം നടത്താമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.എൻ രാജീവ് ചർച്ചയിൽ അറിയിച്ചു. എസ്എഫ്ഐ ഉന്നയിച്ച വിഷയങ്ങളെല്ലാം കോളേജ് അധികാരികൾ അംഗീകരിച്ചു. തട്ടിപ്പ് നടത്തിയ 2 ക്ലർക്കുമാരെ സസ്പെൻഡ് ചെയ്തെന്നും കൂടുതൽ പേർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ ഉറപ്പ് നൽകി.
എസ്എഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. തട്ടിപ്പിലൂടെ ലക്ഷകണക്കിന് രൂപ കോളേജിലെ സ്റ്റാഫുകളുടെയും ബന്ധുക്കളുടെയും മറ്റു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി എസ്എഫ്ഐ ആരോപിച്ചു. ഫണ്ട് ലഭിക്കാതെ വിദ്യാർഥികൾ നിരന്തരം കോളേജ് ഓഫീസുമായി ബന്ധപ്പെടുമ്പോൾ അധികാരികളുടെ ഭാഗത്ത് നിന്നും ധിക്കാരപരമായ പെരുമാറ്റമാണ് ഉണ്ടാകുന്നത്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലുൾപ്പെടെ വിദ്യാർഥികൾ പരാതി നൽകിയിട്ടുണ്ട്.









0 comments