അലയടിച്ചു യുവജന പ്രതിഷേധം

a
avatar
സ്വന്തം ലേഖകൻ

Published on Jul 11, 2025, 08:00 AM | 1 min read

തിരുവനന്തപുരം : കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ നീക്കത്തിന്‌ താക്കീതായി യുവജന പ്രതിഷേധം. കേരള സർവകലാശാല ആസ്ഥാനത്തേക്ക്‌ ഡിവൈഎഫ്‌ഐ നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരമ്പി. പ്രവർത്തകരെ പ്രധാന കവാടത്തിനുമുമ്പിൽ പൊലീസ്‌ തടഞ്ഞു. ഇരുമ്പ്‌ ഗേറ്റ്‌ മറികടക്കാൻ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ മാർച്ച്‌ ഉദ്ഘാടനംചെയ്തു.

ആർഎസ്‌എസ്‌ ഏജന്റായി മാറി സംഘപരിവാർ അജൻഡ നടപ്പാക്കാനാണ്‌ ഗവർണർ ശ്രമിക്കുന്നതെന്ന്‌ വി കെ സനോജ്‌ പറഞ്ഞു. സിൻഡിക്കറ്റ്‌ തീരുമാനം മറികടന്നാണ്‌ രജിസ്ട്രാറെ താൽക്കാലിക വിസി ഡോ. മോഹനൻ കുന്നുമ്മൽ സസ്‌പെൻഡ്‌ ചെയ്തത്‌. നിയമവിരുദ്ധ നടപടികൾ തുടർന്നാൽ ഡിവൈഎഫ്‌ഐ മാർച്ച്‌ നടത്തി പിരിഞ്ഞുപോകില്ല, വിസിയുടെ ചേംബറിലിരുന്നും സമരം നടത്തുമെന്ന്‌ വി കെ സനോജ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home