ആർഎസ്‌എസ് ശാഖകളിൽ പോകുന്നവരല്ല വിസിമാരാകേണ്ടത്: എസ്‌എഫ്‌ഐ

തിരുവനന്തപുരം
: എസ്‌എഫ്‌ഐ നടത്തുന്ന സമരം ഗവർണർക്കെതിരെയല്ലെന്നും ആർഎസ്‌എസിനെതിരെയാണെന്നും അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി. സർവകലാശാലകൾക്കാവശ്യം വൈസ് ചാൻസലർമാരെയാണ്. ആർഎസ്‌എസിന്റെ ശാഖകളിൽ പോകുന്നവരെയല്ലെന്നും- എസ്‌എഫ്‌ഐ നടത്തിയ രാജ്‌ഭവൻ മാർച്ച് ഉദ്‌ഘാടനംചെയ്‌ത് ആദർശ് പറഞ്ഞു.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല ആർജിച്ച നേട്ടങ്ങൾ ഇല്ലാതാക്കാൻ ആരെയും അനുവദിക്കില്ല.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ആർഎസ്‌എസ് ക്വട്ടേഷനുമായാണ് ഗവർണർ എത്തിയതെങ്കിൽ അത് നടപ്പില്ല.
രാജ്യത്തെ മികച്ച 100 കലാലയങ്ങളിൽ 13 എണ്ണം കേരളത്തിലാണ്. സാധാരണക്കാരുടെയും തൊഴിലാളികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസം സാധ്യമാകുന്ന സ്ഥിതി മറ്റെവിടെയുമില്ല. ഇതൊക്കെ തകർക്കാനാണ് ഗവർണർ ശ്രമിക്കുന്നത്.
കേരളത്തിന്റെ മതമനിരപേക്ഷത സംരക്ഷിക്കാനുള്ള സമരംകൂടിയാണിത്.
കേരള മോഡൽ സമരം സംഘപരിവാറിനെതിരായ രാജ്യവ്യാപക സമരമാക്കി വളർത്തുമെന്നും- ആദർശ് പറഞ്ഞു.









0 comments