ഗവർണർക്കെതിരെ സംസ്ഥാനവ്യാപകമായി എസ്എഫ്ഐ പ്രതിഷേധം

തിരുവനന്തപുരം: ഗവർണർ രജേന്ദ്ര വിശ്വനാഥ് ആർലേക്കറിന്റെ ഭരണഘടനാവിരുദ്ധ നടപടികൾക്കെതിരെ സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പ്രതിഷേധം. വിവിധ കലാലയങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് ബാനറുകളും ഉയർത്തി. കാവിവൽകരണ നയങ്ങളിൽനിന്ന് ഗവർണർ പിന്നോട്ടുപോയില്ലെങ്കിൽ വരുംദിവസങ്ങളിലും ശക്തമായ സമരം നടത്തുമെന്ന് എസ്എഫ്ഐ അറിയിച്ചു. ഗവർണക്കെതിരെ കഴിഞ്ഞദിവസം എസ്എഫ്ഐ രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു.
രാജ്ഭവനിലെ ഓദ്യോഗിക പരിപാടിയിൽ കാവിക്കൊടി പിടിച്ച സ്ത്രീയുടെ ചിത്രം വീണ്ടും ഉപയോഗിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വ്യാഴാഴ്ച രാജ്ഭവനിൽ നടന്ന സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിക്കെത്തിയ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഈ ചിത്രം വെച്ച നടപടിയിൽ പ്രതിഷേധിച്ച് പരിപാടി ബഹിഷ്കരിച്ചിരുന്നു. സർക്കാരും രാജ്ഭവനും സംയുക്തമായി നടത്തുന്ന പരിപാടിയാണിതെന്നും ഇത്തരം വേദിയിൽ രാഷ്ട്രീയചിഹ്നങ്ങൾ വെക്കരുതെന്നും ഗവർണറോട് വേദിയിൽവെച്ച് ആവശ്യപ്പെട്ടശേഷമാണ് മന്ത്രി വേദിവിട്ടിറങ്ങിയത്. എന്നാൽ സംഭവത്തെ ന്യായീകരിക്കുകയാണ് രാജ്ഭവൻ ചെയ്തത്.









0 comments