കണ്ണൂർ സർവകലാശാല സെനറ്റിൽ വിജയക്കൊടി പാറിച്ച് എസ്എഫ്ഐ, സംപൂജ്യരായി കെഎസ്യു

കണ്ണൂർ: കണ്ണൂർ സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് മിന്നും വിജയം.
കെഎസ്യുവിന് ഒരു സീറ്റും നേടാനായില്ല. പത്തിൽ ഏഴ് സീറ്റിൽ എസ്എഫ്ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. മൂന്ന് സീറ്റ് എംഎസ്എഫ് നേടി.
സ്വാതി പ്രദീപൻ, അമൽ പവനൻ, കെ വി റോഷിൻ, എം അനുരാഗ്, പി അമൽ രാജ്, ആര്യ എം ബാബു, കെ കെ വരുൺ എന്നിവരാണ് എസ്എഫ്ഐ പാനലിൽ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ.
അതേസമയം വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എംഎസ്എഫിനെ പിന്തുണച്ചുള്ള ഫാറൂക്ക് കോളേജ് മാനേജ്‌മന്റ് നിലപാടിന് എതിരെ സമരവുമായി കെഎസ്യു രംഗത്ത് വന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇരുകൂട്ടരും നടത്തുന്നതെന്ന് എസ്എഫ്ഐ ആരോപിച്ചു.









0 comments