ഗവർണർ സുപ്രീംകോടതി വിധിയെ 
വെല്ലുവിളിക്കുന്നു : എസ്എഫ്ഐ

sfi
വെബ് ഡെസ്ക്

Published on Aug 02, 2025, 12:15 AM | 1 min read


തിരുവനന്തപുരം

സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ താൽക്കാലിക വൈസ് ചാൻസലർമാർക്ക് പുനർനിയമനം നൽകിയ ഗവർണർ നടപടി സുപ്രീംകോടതി വിധിയുടെ അന്തഃസത്തയെ വെല്ലുവിളിക്കുകയാണെന്ന് എസ്എഫ്ഐ. ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കാത്ത ആർഎസ്എസിന്റെ അടുക്കളയിലെ കുശിനിക്കാരനായി വേലയെടുക്കുകയാണ് ​ഗവർണർ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ഗവർണർ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നുണ്ടായ കോടതിവിധിയിൽ ഊന്നൽ നൽകുന്നത് വിദ്യാർഥികളുടെ ഭാവിക്ക് തടസ്സം ഉണ്ടാകരുതെന്നാണ്. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ നിരവധിയായ വിദ്യാർഥി വിഷയങ്ങളാണ് നിലനിൽക്കുന്നത്. തുടർച്ചയായി വിദ്യാർഥിവിരുദ്ധ നിലപാടുകൾ സ്വീകരിച്ചാണ് ഗവർണർ പുനർനിയമനം നടത്തിയിരിക്കുന്ന വിസിമാർ മുന്നോട്ടുപോകുന്നത്.


സുപ്രീംകോടതിവിധി പൂർണമായും പാലിച്ച് പുനർനിയമനം റദ്ദാക്കണം. സ്ഥിരം വിസിമാരെ നിയമിച്ചില്ലെങ്കിൽ ശക്തമായ വിദ്യാർഥി പ്രക്ഷോഭങ്ങൾ ഉയർത്തുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദും സെക്രട്ടറി പി എസ് സഞ്ജീവും പ്രസ്താവനയിൽ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home