വിദ്യാർഥികളോട് ലൈംഗികാതിക്രമം; സ്കൂൾ ബസ് ഡ്രൈവറും സഹായിയും പിടിയിൽ

കൊല്ലം > വിദ്യാർഥികളോട് ലൈംഗികാതിക്രമം നടത്തിയ സ്കൂൾ ബസ് ഡ്രൈവറും സഹായിയും പിടിയിൽ. മുഖത്തല സ്വദേശി സുഭാഷ് (51), തൃക്കോവിൽവട്ടം സ്വദേശി സാബു (53) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാർഥികൾ സ്‌കൂൾ അധികൃതരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവർക്കുമെതിരെ എട്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. ശക്തികുളങ്ങര പൊലീസാണ് കേസെടുത്തത്.









0 comments