ജാതിയുടെ പേരിൽ മാറ്റി നിർത്തുന്നത് എവിടെയായാലും തെറ്റ്: കെ രാധാകൃഷ്ണൻ എം പി

തിരുവനന്തപുരം: ജാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ മാറ്റിനിർത്തുന്നത് എവിടെ നടന്നാലും തെറ്റ് തന്നെയാണെന്ന് കെ രാധാകൃഷ്ണൻ എംപി. കഴകത്തിന്റെ ജോലി ചെയ്യുന്നതിനാണ് പത്തു മാസത്തേക്ക് ഒരാളെ നിയമിച്ചത്. അതനുസരിച്ച് ആ വ്യക്തിക്ക് അവിടെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം വേണം. അത് നിഷേധിക്കുന്ന നിലപാട് ശരിയല്ല.
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് ആണ് റിക്രൂട്ടമെനന്റ് നടത്തിയതെന്നും അതിൽ തന്ത്രിക്ക് ഇടപെടാൻ അവകാശമില്ലെന്നും കെ രാധാകൃഷ്ണൻ എം പി വ്യക്തമാക്കി. ജാതി വിവേചനം നടന്നിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട ആളുകൾ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മനുവാത സിദ്ധാന്തം വീണ്ടും പുനഃസ്ഥാപിക്കുന്ന ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. അതിനെ പിന്തുണയ്ക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങളെ തള്ളിപ്പറയണമെന്നും കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.









0 comments