കാളികാവിൽ കടുവയ്ക്കായി തിരച്ചിൽ ഊർജിതമാക്കി: 30 പുതിയ കാമറകൾ സ്ഥാപിച്ചു

പ്രതീകാത്മകചിത്രം
മലപ്പുറം : കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ പിടിക്കാൻ വനം വകുപ്പ് തിരച്ചിൽ ഊർജിതമാക്കി. തിരച്ചിൽ പുരോഗതി സംബന്ധിച്ച് മന്ത്രി എ കെ ശശീന്ദ്രൻ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. തിരച്ചിലിനായി പറമ്പിക്കുളം കടുവാ സങ്കേതത്തിൽ നിന്നുമുള്ള 30 ക്യാമറകൾ പുതുതായി സ്ഥാപിച്ചിട്ടുണ്ട്. നേരത്തെ 50 ക്യാമറകൾ സ്ഥാപിച്ചിരുന്നു.
തെർമൽ ഡ്രോൺ അടക്കമുള്ളവ ഉപയോഗിച്ചും തിരച്ചിൽ നടത്തുന്നുണ്ട്. 10 ലൈവ് സ്ട്രീമിങ് കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ആർആർടി അംഗങ്ങളുടെ മൊബൈലിൽ കാണാവുന്ന രീതിയിലാണ് ലൈവ് കാമറകൾ ക്രമീകരിച്ചിട്ടുള്ളത്. വയനാട്, നിലമ്പൂർ സൗത്ത്, നോർത്ത് ആർആർടിയാണ് കാളികാവിൽ സേവനത്തിലുള്ളത്. കടുവയ്ക്കായി രണ്ട് സ്ഥലത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്.









0 comments