ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

കോഴിക്കോട്: ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കുന്നത്തുപാലം ജിഎ കോളേജ് താഴെ കമ്പിളിയിൽ സുരേഷ് (58) ആണ് മരിച്ചത്. തിങ്കൾ പുലർച്ചെ 2.10ന് പുഷ്‌പ ജങ്‌ഷനിലായിരുന്നു അപകടം. ബസ് പാളയത്തുനിന്ന് മീഞ്ചന്ത ഭാഗത്തേക്ക് പോവുകയായിരുന്നു. സുരേഷ് സ്‌കൂട്ടറിൽ ബീച്ച് ഭാഗത്തുനിന്ന് ചാലപ്പുറം ഭാഗത്തേക്കും. അപകടം നടന്നയുടനെ സുരേഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.









0 comments