അംഗീകാരമില്ലാത്ത സ്‌കൂളിൽ പഠിച്ച കുട്ടികൾക്ക് പ്രവേശനത്തിന് ഉത്തരവിറങ്ങി

തിരുവനന്തപുരം : അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് അംഗീകാരമുള്ള സ്‌കൂളുകളിൽ പ്രവേശനം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഈ കുട്ടികൾക്ക് ടി സി ലഭ്യമാകാത്തതിനാലാണിത്. രണ്ട് മുതൽ എട്ട് വരെ ക്ലാസുകളിൽ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം വയസ് അടിസ്ഥാനത്തിലും ഒൻപത്, പത്ത് ക്ലാസുകളിൽ വയസിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലുമാണ് പ്രവേശനം.
ഒൻപത്, പത്ത് ക്ലാസുകളിൽ പ്രവേശന പരീക്ഷ വകുപ്പ് തയ്യാറാക്കുന്ന ചോദ്യ പേപ്പർ ഉപയോഗിച്ചാകും. ഇതിനായി ടൈം ടേബിൾ തയ്യാറാക്കും. വിദ്യാഭ്യാസ ഓഫീസർക്കാണ് പരീക്ഷയുടെ മേൽ നോട്ടം.









0 comments