സതീശന്റെ പരാമർശം മുസ്ലിംലീഗിനെ പ്രീതിപ്പെടുത്താൻ: ഐഎൻഎൽ

ahammad devarkovil
വെബ് ഡെസ്ക്

Published on Sep 28, 2025, 12:07 AM | 1 min read

കോഴിക്കോട്‌: മുസ്ലിംലീഗിനെ പ്രീതിപ്പെടുത്താനാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഐഎൻഎല്ലിനെതിരെ പ്രസ്‌താവന നടത്തിയതെന്ന്‌ ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്‌ അഹമ്മദ്‌ ദേവർകോവിൽ എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സതീശന്റെ നിലനിൽപ്പിന്‌ ഭീഷണിയുള്ള കാലമാണിത്‌. അദ്ദേഹം പറയുന്നത്‌ കോൺഗ്രസുകാർപോലും കേൾക്കുന്നില്ല.


യുഡിഎഫിലും കോൺഗ്രസിലും വിലയില്ലാതായ സതീശൻ മുസ്ലിംലീഗിനെ പ്രീണിപ്പിച്ച്‌ നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ഐഎൻഎല്ലിനുനേരെ വരുന്നത്‌. സംഘപരിവാറിൽനിന്ന്‌ മതന്യൂനപക്ഷങ്ങൾ വെല്ലുവിളി നേരിടുന്ന സമയത്ത്‌ എല്ലാവരെയും ഉൾക്കൊള്ളുന്ന മതേതര ജനാധിപത്യ രാഷ്‌ട്രീയ പ്രസ്ഥാനത്തിനേ പ്രസക്തിയുള്ളൂ എന്ന്‌ മനസ്സിലാക്കിയാണ്‌ ഐഎൻഎൽ രൂപീകരിച്ചത്‌. ഇതുവരെ ക്രിമിനൽ കേസിലോ വർഗീയ കലാപത്തിലോ രാഷ്‌ട്രീയ കൊലപാതകത്തിലോ ഐഎൻഎൽ ഉൾപ്പെട്ടിട്ടില്ല. എന്നാൽ, പല സംസ്ഥാനങ്ങളിലും വർഗീയ കലാപങ്ങൾക്ക്‌ സാഹചര്യം ഒരുക്കിക്കൊടുത്തത്‌ കോൺഗ്ര
സാണ്‌.


സംസ്ഥാനത്തും ദേശീയതലത്തിലും ഇടതുപക്ഷത്തിനൊപ്പം നിൽക്കുകയെന്നതാണ്‌ ഐഎൻഎൽ നിലപാട്‌. യുഡിഎഫിനൊപ്പമുള്ള വർഗീയകക്ഷികളെ വെള്ളപൂശാനായി നടത്തിയ തെറ്റായ പ്രസ്താവനയിൽ പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


സതീശൻ ആർഎസ്എസിന്റെ 
ഇഷ്ടദാസൻ: നാഷണൽ ലീഗ്‌


ഇബ്രാഹിം സുലൈമാൻ സേട്ടിനെ അപമാനിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന്‌ നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ അഖണ്ഡതക്കും പുരോഗതിക്കും ന്യൂനപക്ഷ അവകാശങ്ങൾക്കുംവേണ്ടി പോരാടിയ നേതാവാണ്‌ സേട്ട്. അദ്ദേഹത്തെ വർഗീയവാദിയായി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോവില്ല. സംഘപരിവാറിന്റെ ഇഷ്ടദാസനായ സതീശന്റെ രാഷ്ട്രീയ നിലപാടുകളിലെ ആർഎസ്എസ് സ്വാധീനമാണിതിലൂടെ വ്യക്തമായത്‌–നാഷണൽ ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ എ പി അബ്ദുൾ വഹാബും ജനറൽ സെക്രട്ടറി നാസർ കോയ തങ്ങളും പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home