പ്രതിഷേധ പർദയണിഞ്ഞ് സാന്ദ്രാതോമസ്; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരെഞ്ഞെടുപ്പിൽ മത്സരിക്കും

കൊച്ചി : സിനിമാ നിര്‍മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആസ്ഥാനത്തേക്ക് എത്തിയ സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പര്‍ദ ധരിച്ചാണ് സാന്ദ്ര തോമസ് അസോസിയേഷന്‍ ആസ്ഥാനത്തേക്ക് എത്തിയത്.
താൻ കൊടുത്ത കേസിൽ പൊലീസ് കുറ്റപത്രം കൊടുത്ത പ്രതികളാണ് ഇപ്പോള്‍ സംഘടനയുടെ അധികാരത്തിൽ ഉള്ളത്. ഇവിടെ വരാൻ എന്തുകൊണ്ടും പര്‍ദയാണ് യോജിച്ച വസ്ത്രം. സംഘടന പുരുഷന്മാരുടെ കുത്തകയാണ്. മാറ്റം വരണമെന്ന് സാന്ദ്ര തോമസ് പറഞ്ഞു. പർദ ബൈബിളിൽ സാറയിട്ട വേഷം. മതപരമായി കാണേണ്ടതില്ല. ചോദ്യം ചോദിക്കുന്നവരെ പുറത്താക്കുന്ന സംഘടനയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്നെന്നും സാന്ദ്രാ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍ ഭാരവാഹികള്‍ക്കെതിരെ സാന്ദ്ര തോമസ് പരാതി നല്‍കിയതിനെ തുടര്‍ന്ന് സാന്ദ്രയെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ സാന്ദ്ര തോമസിന്റെ ഹര്‍ജി പരിഗണിച്ച് എറണാകുളം സബ് കോടതി സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്തിരുന്നു. മുന്‍ ഭാരവാഹികള്‍ക്കെതിരെ സാന്ദ്ര തോമസ് പരാതി നല്‍കിയതിനെ തുടര്‍ന്ന് സാന്ദ്രയെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ സാന്ദ്ര തോമസിന്റെ ഹര്‍ജി പരിഗണിച്ച് എറണാകുളം സബ് കോടതി സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്തിരുന്നു.
മുന്‍ ഭാരവാഹികള്‍ക്കെതിരെ സാന്ദ്ര നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ പൊലീസ് കേസ് രജിസ്ട്രർ ചെയ്തിട്ടുണ്ട്.









0 comments