സാന്ദ്ര തോമസിന് വധഭീഷണി; ശബ്ദ സന്ദേശം പുറത്ത്


സ്വന്തം ലേഖകൻ
Published on Jun 06, 2025, 03:37 PM | 1 min read
കൊച്ചി: നിർമാതാവ് സാന്ദ്ര തോമസിനെതിരെ വധഭീഷണി. ഫെഫ്‌കയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫിന്റെതായി പ്രചാരിച്ച സന്ദേശമാണ് പുറത്തുവന്നത്. ഇയാൾക്കെതിരെ സാന്ദ്ര പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ റെനി ജോസഫിനെ ഫെഫ്‌ക യൂണിയനിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു.
രണ്ടുമാസം മുമ്പ് സാന്ദ്ര നൽകിയഒൊൺലൈൻ അഭിമുഖത്തിൽ പ്രൊഡക്ഷൻ കൺട്രോളർമാരുടെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്നാണ് റെനി ജോസഫ് അവർക്ക് നേരെ വധഭീഷണി മുഴക്കുന്ന ശബ്ദസന്ദേശം ഫെഫ്‌കയുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലിട്ടത്.
‘സാന്ദ്ര കൂടുതൽ വിളയണ്ട, നീ പെണ്ണാണ്. നിന്നെ തല്ലിക്കൊന്ന് കാട്ടിൽ കളയും. പ്രൊഡക്‌ഷൻ കൺട്രോളർമാർ സിനിമയിൽ വേണ്ട എന്നു പറയാൻ നീ ആരാണ്’ എന്നിങ്ങനെയുള്ള പരാമർശങ്ങളാണ് സന്ദേശത്തിലുള്ളത്. റെനിജോസഫ് തന്നെ ഫോണിൽ വിളിച്ചും ഇതേഭാഷയിൽ ഭീഷണിപ്പെടുത്തിയതായി സാന്ദ്ര തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു









0 comments