സമസ്ത നൂറാം സ്ഥാപിതദിനം ഇന്ന്

കോഴിക്കോട്
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം സ്ഥാപിതദിനമായ വ്യാഴം രാവിലെ ഏഴിന് 8000 യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തും. പതിനായിരത്തിലധികം മദ്രസകളിലും സമസ്തക്കുകീഴിലുള്ള അഞ്ഞൂറിലധികം സ്കൂളുകളിലും പ്രത്യേക അസംബ്ലി ചേരും. യുദ്ധവിരുദ്ധ പ്രതിജ്ഞയെടുക്കും.
സംസ്ഥാനത്തെ 700 സർക്കിൾ കേന്ദ്രങ്ങളിൽ ‘യുദ്ധം പരിഹാരമല്ല’ സന്ദേശമുയർത്തി സമാധാന റാലികൾ നടക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ, പ്രസിഡന്റ് ഇ സുലൈമാൻ മുസ്ല്യാർ, സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവർ പങ്കെടുത്തു. സ്ഥാപിതദിനത്തിന് മുന്നോടിയായി കലിക്കറ്റ് ടവറിൽ ലോക സമാധാന സമ്മേളനവും നടന്നു.









0 comments