4000 കോടിയുടെ പദ്ധതി

print edition മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും 2031 ഓടെ 
സുരക്ഷിതഭവനം: മന്ത്രി സജി ചെറിയാൻ

Saji Cherian
വെബ് ഡെസ്ക്

Published on Nov 01, 2025, 01:30 AM | 1 min read

ആലപ്പുഴ

കേരളത്തിലെ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും 2031 ആകുമ്പോൾ സുരക്ഷിത വീടുകൾ ഉറപ്പാക്കുമെന്ന്‌ മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇതിനായി 4000 കോടിയുടെ പദ്ധതി തയ്യാറായി. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന "വിഷൻ 2031' ന്റെ ഭാഗമായി മത്സ്യമേഖലയിലെ വികസനാധിഷ്‌ഠിത സെമിനാറിൽ ഫിഷറീസ്‌ മേഖലയുടെ സമ്പൂർണ വളർച്ചയും പുരോഗതിയും ലക്ഷ്യമിട്ട്‌ നയരേഖ അവതരിപ്പിക്കുകയായിരുന്നു മന്ത്രി.


ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ കേരളത്തിലെ ആഴക്കടൽ മത്സ്യബന്ധനമേഖലയിൽ ഉൾപ്പെടെ നടപ്പാക്കും. കടൽക്ഷോഭ ഭീഷണിയിൽ ദുരിതമനുഭവിക്കുന്നവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റിപ്പാർപ്പിക്കുന്ന പുനർഗേഹം പദ്ധതി മത്സ്യത്തൊഴിലാളി ക്ഷേമം ഉറപ്പാക്കുന്നതിലെ വിപ്ലവകരമായ ചുവടുവയ്‌പ്പാണ്. 5422 കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭവനങ്ങൾ നൽകാൻ കഴിഞ്ഞ നാലര വർഷ കാലയളവിൽ സാധിച്ചു. മത്സ്യത്തൊഴിലാളികളെ മീൻ പിടിക്കുന്നതിൽ മാത്രമല്ല അതിൽ നിന്നും മൂല്യ വർധിത ഉൽപ്പനങ്ങൾ ഉണ്ടാക്കുന്നതിലും പ്രാവീണ്യമുള്ളവരാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.


നയരേഖയിലെ 
മറ്റ്‌ പ്രതീക്ഷകൾ

ഫിഷറീസ് ടെക്നിക്കൽ സ്കൂളുകളെ അന്തർദേശീയ 
നിലവാരത്തിലേക്ക് ഉയർത്തും

വിഷൻ 2031 ന്റെ ഭാഗമായി ഒരു മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നും ഒരംഗത്തിന് മത്സ്യബന്ധനം അല്ലാതെയുള്ള വരുമാനമാര്‍ഗം സൃഷ്ടിക്കും

മത്സ്യസമ്പത്ത് സംരക്ഷിക്കാൻ പരിസ്ഥിതി സൗഹൃദ മത്സ്യബന്ധനം കേരളത്തിൽ നടപ്പിലാക്കും

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ഗവേഷണങ്ങൾ

ഹാർബറുകൾ ലോക നിലവാരത്തിലേക്കുയർത്തും

കേരളത്തിൽ പായ്ക്കപ്പൽ പരിശീലനം നൽകുന്നത്‌ പരിഗണിക്കും



deshabhimani section

Related News

View More
0 comments
Sort by

Home