print edition നിര്‍ദേശങ്ങള്‍ പങ്കുവച്ചും ചര്‍ച്ചചെയ്തും സാംസ്കാരിക ലോകം

തൃശൂര്‍
രൂപംകൊണ്ട് 75 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കേരളം എങ്ങനെയാകണമെന്ന വ്യക്തമായ കാഴ്ചപ്പാടുകള്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന സെമിനാറുകളുടെ ഭാഗമായി സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച സെമിനാറിനെ ഹൃദയപൂര്‍വം സ്വീകരിച്ച് സാംസ്കാരികലോകം. മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി ആര്‍ ബിന്ദു മുഖ്യപ്രഭാഷണം നടത്തി. മന്ത്രി സജി ചെറിയാന്‍ നയരേഖ അവതരിപ്പിച്ചു. സാംസ്കാരിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡേ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍, ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത്, സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ സ്വാഗതവും കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി നന്ദിയും പറഞ്ഞു.
‘മതേതരത്വം, മാനവികത, സാംസ്കാരിക വൈവിധ്യം’ എന്ന സെമിനാറില്‍ കെ ഇ എന്‍ വിഷയം അവതരിപ്പിച്ചു. സ്വാമി സന്ദീപാനന്ദഗിരി, ഡോ. അനില്‍ ചേലേമ്പ്ര, റഫീഖ് ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.
‘കേരളം ഇന്നലെ ഇന്ന് നാളെ-– നവോത്ഥാനത്തില്‍നിന്ന് നവകേരളത്തിലേക്ക്- ജനകീയ സര്‍ക്കാരുകളുടെ സംഭാവനകള്‍’ സെമിനാറില്‍ പ്രൊഫ. സി രവീന്ദ്രനാഥ് വിഷയം അവതരിപ്പിച്ചു. ടി ഡി രാമകൃഷ്ണന്‍, സി എസ് ചന്ദ്രിക, ഡോ. ജിജു പി അലക്സ്, ഡോ. എം എ സിദ്ദിഖ് എന്നിവര്‍ പങ്കെടുത്തു. എ വി അജയകുമാര്‍ സെമിനാറുകളുടെ മോഡറേറ്ററായി.









0 comments