എസ് കൃഷ്ണകുമാർ അന്തരിച്ചു

s krishnakumar
വെബ് ഡെസ്ക്

Published on Nov 19, 2025, 10:58 PM | 1 min read

കോഴിക്കോട്: സർവവിജ്ഞാനകോശം ദൃശ്യകലാവിഭാഗം മുൻ അസിസ്റ്റൻ്റ് എഡിറ്ററും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രം മുൻ അസിസ്റ്റൻ്റ് ഡയറക്ടറുമായ എസ് കൃഷ്ണകുമാർ (58) അന്തരിച്ചു. കോഴിക്കോട് പൊക്കുന്നിലെ 'അവന്തിക'യിൽ വെച്ചായിരുന്നു അന്ത്യം.


തിരുവനന്തപുരത്ത് നെയ്യാറ്റിൻകര കുന്നത്തുകാലിൽ 'ദ്വാരക'യിലെ സിഎസ് നായരുടെയും എസ് ശാന്തകുമാരിയമ്മയുടെയും മകനാണ് എസ് കൃഷ്ണകുമാർ. പരസ്യചിത്രങ്ങൾ, ഡോക്യുമെൻ്ററി ചിത്രങ്ങൾ എന്നിവയുടെ തിരക്കഥാകൃത്തുകൂടിയായിരുന്നു അദ്ദേഹം. കൂടാതെ 'യക്ഷഗാനം', 'കൃഷ്ണനാട്ടം', 'കണ്ണേറ് ഒരു ഫോക് ലോർ പഠനം', 'വടക്കൻപാട്ടിലെ വീരകഥകൾ', 'മഹാത്മജിയും മലയാളകവിതയും', 'സുകുമാർ അഴീക്കോട്', 'ജോൺ സി ജേക്കബ്', 'ദക്ഷിണാമൂർത്തി' തുടങ്ങിയ നിരവധി കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്.


മലയാള സർവകലാശാല സംസ്കാര പൈതൃക പഠനവിഭാഗം ഡീൻ ഡോ ടിവി സുനീതയാണ് അദ്ദേഹത്തിൻ്റെ ഭാര്യ. എറണാകുളം ചിന്മയാ വിശ്വവിദ്യാലയത്തിൽ എംഎസ്സി സൈക്കോളജി വിദ്യാർത്ഥിനിയായ ജികെ ഗായത്രി കൃഷ്ണയാണ് മകൾ. ജി ഗോപകുമാർ ആണ് സഹോദരൻ.


സംസ്കാരം നാളെ ( നവംബർ 20) രാവിലെ പത്ത് മണിക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Home