എൽഡിഎഫ് സ്ഥാനാർഥികൾ പത്രിക നൽകി കളത്തിലിറങ്ങി ജനകീയർ


സ്വന്തം ലേഖകൻ
Published on Nov 20, 2025, 12:15 AM | 1 min read
ഇടുക്കി
സർവതല വികസനവും ജനക്ഷേമവും നാടിന്നടിത്തട്ടിലേക്കെത്തിക്കാനുള്ള ദൗത്യവുമായി ജനകീയരും ജനപ്രിയരുമായ സ്ഥാനാർഥികളെ അണിനിരത്തി എൽഡിഎഫ് പ്രചാരണ പ്രവർത്തനത്തിലേക്ക്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ മത്സരിക്കുന്ന 17 സ്ഥാനാർഥികളും മുഖ്യ വരണാധികാരിയായ കലക്ടർ ദിനേശൻ ചെറുവാട്ടിന് മുന്പാകെ നാമനിർദേശ പത്രിക നൽകി. ബുധനാഴ്‌ച രാവിലെ സ്ഥാനാർഥികൾ ചെറുതോണി സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി. തുടർന്ന് നേതാക്കൾ ഉൾപ്പെടെ പൈനാവ് സിപിഐ ഓഫീസിലെത്തിയശേഷമാണ് കലക്ടറേറ്റിലെത്തി പത്രിക നൽകിയത്.
സ്ഥാനാർഥികളായ പി എസ് രാജൻ(ഉപ്പുതറ), അഡ്വ. എം എം മാത്യു(അടിമാലി), റോമിയോ സെബാസ്‌റ്റ്യൻ(പൈനാവ്), തിലോത്തമ സോമൻ(നെടുങ്കണ്ടം), ജി മോഹൻകുമാർ( മൂന്നാർ), ആർ ഇൗശ്വരൻ(ദേവികുളം), ശങ്കർ കുമാർ(രാജാക്കാട്), സൂസമ്മ ജോസഫ്(തോപ്രാംകുടി), മോളി ഡൊമിനിക്(വാഗമൺ), ജ്യോതി അനിൽകുമാർ(കരിങ്കുന്നം), ടി കെ കൃഷ്‌ണൻകുട്ടി(വെള്ളത്തൂവൽ), ജഗദമ്മ വിജയൻ(വണ്ണപ്പുറം), സുനിൽ സെബാസ്‌റ്റ്യൻ (കരിമണ്ണൂർ), ഷാനി ബെന്നി(മൂലമറ്റം), എം ഹേമലത (വണ്ടിപ്പെരിയാർ), സ്വപ്ന ജോയി(പാന്പാടുംപാറ), ഷൈനി ജോസഫ് (വണ്ടൻമേട്) എന്നിവരാണ് പത്രിക നൽകിയത്. എൽഡിഎഫ് നേതാക്കളായ കെ കെ ജയചന്ദ്രൻ, എം എം മണി എംഎൽഎ, സി വി വർഗീസ്, കെ സലിംകുമാർ, കെ പി മേരി, അഡ്വ. എ രാജ എംഎൽഎ, ജോസ് പാലത്തിനാൽ, രാരിച്ചൻ നീറണാംകുന്നേൽ, കെ കെ ശിവരാമൻ, അനിൽ കൂവപ്ലാക്കൽ, ജിമ്മി മറ്റത്തിപ്പാറ എന്നിവരും സ്ഥാനാർഥികൾക്കൊപ്പം ഉണ്ടായി. ഒൗദ്യോഗിക പ്രചാരണം തുടങ്ങാനിരിക്കെ എൽഡിഎഫ് സ്ഥാനാർഥികൾ പലവട്ടം വോട്ടർമാരെ കണ്ടുതുടങ്ങി.







0 comments