196 പേർ പരീക്ഷയെഴുതി
പത്താംതരം തുല്യതാ പരീക്ഷ അവസാനിച്ചു

പത്താംതരം തുല്യതാ പരീക്ഷയ്‌ക്കെത്തിയ പഠിതാക്കൾ കോ– ഓർഡിനേറ്റർമാർക്കൊപ്പം
തിരുവനന്തപുരം
പത്താംതരം തുല്യതാ പരീക്ഷ അവസാനിച്ചു. കോർപറേഷനും സാക്ഷരതാമിഷൻ അതോറിറ്റിയും നടപ്പാക്കുന്ന അക്ഷരശ്രീ തുടർവിദ്യാഭ്യാസ പദ്ധതിയിലൂടെ 196 തുല്യതാ പഠിതാക്കളാണ് പരീക്ഷയെഴുതിയത്. കുമാരപുരം ഗവ.മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്കൂൾ, ചാല ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, വലിയശാല സ്കൂൾ, വഴുതക്കാട് ഗവ.കോട്ടൺഹിൽ സ്കൂൾ തുടങ്ങിയ പരീക്ഷാകേന്ദ്രങ്ങളിലായാണ് തുല്യതാ പരീക്ഷ നടന്നത്. 66 വയസ്സുള്ള ജോണും ബീമാപള്ളി വാർഡിലെ ഹരിതകർമ സേനാ അംഗമായ റജില ബീവിയും മകൻ സജീറും ഒരേ ക്ലാസിൽ പരീക്ഷ എഴുതി. 2019 മുതൽ നഗരസഭയിൽ പദ്ധതി നടന്നുവരുന്നു. തുല്യതാ കോഴ്സുകൾക്ക് പുറമേ ത്രിഭാഷാ, ഡിഗ്രി കോഴ്സുകളുമുണ്ട്. കോ –ഓർഡിനേറ്റർമാരായ വൈ സജീന, സെന്റർ സി പ്രസന്ന, ഷെജിൻ, രമ്യ, അംബിക, സരിത എന്നിവർ പഠിതാക്കൾക്ക് ആശംസകൾ അറിയിച്ചു.









0 comments