പീര്‍ മുഹമ്മദ് അനുസ്മരണം

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി നേതൃത്വത്തില്‍ സംഘടിപ്പിച്ച പീര്‍ മുഹമ്മദ് അനുസ്മരണം ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനംചെയ്യുന്നു
മലപ്പുറം
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയും മലബാര്‍ മാപ്പിളപ്പാട്ട് ലവേഴ്സ് അസോസിയേഷനും ചേര്‍ന്ന് "കാഫ്മല കണ്ട ഇശല്‍ കാറ്റ് -2025' പേരില്‍ ഗായകന്‍ പീര്‍ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു. ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനംചെയ്തു. പക്കര്‍ പന്നൂര്‍ അധ്യക്ഷനായി. വിവിധ പുരസ്കാരങ്ങള്‍ നേടിയ എം കെ ജയഭാരതി, ഓടക്കല്‍ കുഞ്ഞാലന്‍ ഹാജി മണ്ണാരില്‍, കുഞ്ഞാലന്‍ കിഴിശേരി, ഹമീദ് കരുമ്പിലാക്കല്‍ എന്നിവരെ ആദരിച്ചു. ബഷീര്‍ ചുങ്കത്തറ, നിസാം പീര്‍ മുഹമ്മദ്, സലാം കണ്ണൂര്‍, ഹംസ കൊണ്ടോട്ടി, അസീസ് പുല്ലാളൂര്‍ എന്നിവര്‍ സംസാരിച്ചു.








0 comments