അരങ്ങിൽ ആട്ടം

ഗായത്രിമോള്‍ റെജി- നങ്ങ്യാര്‍കൂത്ത് എച്ച്എസ്എസ് (ജിഎച്ച്എസ്എസ് കുടയത്തൂര്‍)
മുരിക്കാശേരി
പ്രതിഭകള്‍ അരങ്ങില്‍ വേഷങ്ങള്‍ പകര്‍ന്നാടിയ മൂന്നാംദിനം. ഗോത്രകലാസംസ്‌കൃതിയുടെ വകഭേദങ്ങള്‍. ചമയങ്ങളണിഞ്ഞ് ഭാവഭേദങ്ങളോടെ കഥാപാത്രങ്ങളായി പ്രതിഭകള്‍ അവതരിച്ചു. പകര്‍ന്നാട്ടങ്ങള്‍ക്ക് സാക്ഷിയായി ആസ്വാദകരും. മൂന്നാംദിനം അവസാനിക്കുമ്പോള്‍ ഉപജില്ലകളില്‍ 433 പോയിന്റുമായി അടിമാലി മുന്നേറുന്നു. 408 പോയിന്റുമായി കട്ടപ്പന രണ്ടാമതും 394 പോയിന്റ് നേടി തൊടുപുഴ മൂന്നാമതുമുണ്ട്. സ്‌കൂളുകളില്‍ കൂമ്പന്‍പാറ ഫാത്തിമമാതാ ഗേള്‍സ് എച്ച്എസ്എസ് ഒന്നാമതും കുമാരമംഗലം എംകെഎന്‍എം എച്ച്എസ് 111 പോയിന്റുമായി രണ്ടാമതും ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസ് 77 പോയിന്റുമായി മൂന്നാമതും തുടരുന്നു. 190 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ യുപി വിഭാഗത്തില്‍ 23 പോയിന്റുമായി രാജാക്കാട് ഗവ. എച്ച്എസ്എസും എച്ച്എസ് വിഭാഗത്തില്‍ 36 പോയിന്റോടെ തുടങ്ങനാട് എസ്‍ടിഎച്ച്എസും എച്ച്എസ്എസ് വിഭാഗത്തില്‍ 88 പോയിന്റോടെ കൂമ്പൻപാറ എഫ്എംജിഎച്ച്എസ്എസും ഒന്നാമതെത്തി. മൂന്നു വിഭാഗങ്ങളിലും യഥാക്രമം 21, 35, 55 പോയിന്റുകളുമായി കുമാരമംഗലം എംകെഎന്‍എംഎച്ച്എസ്എസാണ് രണ്ടാമത്. ആകെ 10 അപ്പീലുകള്‍ ലഭിച്ചു.









0 comments