വീണ്ടും ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ആർഎസ്‌എസ് ചിത്രം; പങ്കെടുക്കില്ലെന്ന് രജിസ്ട്രാർ

Photo: Video Grabbed Image
തിരുവനന്തപുരം: വിവാദമായ ആർഎസ്‌എസ് ചിത്രം കേരള സർവകലാശാലയുടെ സെനറ്റ് ഹാളിലും സ്ഥാപിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുക്കുന്ന പരിപാടിയിലാണ് ചിത്രം സ്ഥാപിച്ചത്. ആർഎസ്‌എസ് അനുകൂല സംഘടനയായ വിശ്വഭാരതി ശ്രീ പദ്മനാഭ സേവാസമിതി സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്.
പരിപാടിയിൽ ചിത്രം സ്ഥാപിച്ചതിനെ തുടർന്ന് സർവകലാശാല രജിസ്ട്രാർ സ്ഥലത്തെത്തി. ആർഎസ്‌സ് ചിത്രം ഹാളിൽ വെക്കരുതെന്ന് രജിസ്‌ട്രാർ അറിയിച്ചുവെങ്കിലും ഈ ആവശ്യം സംഘാടകർ അംഗീകരിച്ചില്ല.
ആർഎസ്‌എസ് ചിത്രം സ്ഥാപിച്ചതിനെ തുടർന്ന് പ്രതിഷേധവുമായെത്തിയ എസ്‌എഫ്‌ഐ പ്രവർത്തകൾ ഉൾപ്പെടെയുള്ള വിദ്യാർഥികളെയും മാധ്യമപ്രവർത്തകരെയും ആർഎസ്‌എസ് ഗുണ്ടകൾ ആക്രമിച്ചു.









0 comments