മദ്യ വിൽപ്പന:ആര്‍എസ്എസ്സുകാരന്‍ റിമാന്‍ഡില്‍

കണ്ണൂർ > കാറിൽ മദ്യം വിൽപ്പനയ്ക്കായി എത്തിച്ച ആർഎസ്എസ്സുകാരൻ റിമാൻഡിൽ. കണ്ണൂക്കര മഞ്ചേരിക്കണ്ടി ടി പി റോഷിനെയാണ് (45) കണ്ണൂർ സിറ്റി പൊലീസ് അറസ്‌റ്റുചെയ്തത്. മദ്യവുമായി കാറിൽ സഞ്ചരിക്കുന്നുണ്ടെന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കണ്ണൂക്കരയിൽ പരിശോധനയ്‌ക്കെത്തി. പൊലീസിനെ കണ്ടയുടൻ കാറിൽനിന്ന് ഇറങ്ങിയോടി.
പരിശോധനയിൽ കാറിൽനിന്ന് 12 ലിറ്റർ മദ്യം പിടിച്ചു. ഏഴ് ലിറ്റർ മാഹി മദ്യവും 5.5 ലിറ്റർ ഇന്ത്യൻനിർമിത വിദേശമദ്യവുമാണ് പിടിച്ചെടുത്തത്. പ്രതിയെ പിന്നീട് കണ്ണൂക്കരയിൽവച്ചാണ് അറസ്‌റ്റുചെയ്തത്. ഇയാളുടെ വീട്ടിൽ കണ്ണൂർ എക്സൈസ് റേഞ്ച് അസി. ഇൻസ്‌പെക്ടർ സി പി ഷനിൽകുമാറും സംഘവും നടത്തിയ പരിശോധനയിൽ 15 ലിറ്റർ വിദേശമദ്യംകൂടി പിടിച്ചെടുത്തു. പ്രതിയെ റിമാൻഡുചെയ്തു.









0 comments