ഒ ഇ സി പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം : ഒ ഇ സി വിഭാഗങ്ങളിലുള്ള വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ് വിതരണത്തിനായി 200 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഒ ഇ സി, ഒ ഇ സി(എച്ച്), എസ്ഇബിസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ സ്കോളർഷിപ്പ് വിതരണത്തിനാണ് തുക ലഭ്യമാക്കിയത്. ഈ വർഷം ബജറ്റിൽ 240 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഇത് നേരത്തേ അനുവദിച്ചിരുന്നു. ഇപ്പോൾ 200 കോടി രൂപ അധികവിഹിതമായാണ് അനുവദിച്ചത്.
ഇതോടെ ഈ ഇനത്തിലെ കുടിശ്ശിക പൂർണ്ണമായും വിതരണം ചെയ്യാനാകും. കഴിഞ്ഞവർഷം ബജറ്റിൽ 40 കോടി രൂപയായിരുന്നു നീക്കിവെച്ചിരുന്നത്. എന്നാൽ മുൻവർഷങ്ങളിലെ കുടിശ്ശികയടക്കം 358 കോടി രൂപ വിതരണം ചെയ്തു. എസ്‍സി, എസ്ടി, ഒബിസി, ഒഇസി വിഭാഗങ്ങളുടെ സ്കോളർഷിപ്പുകൾക്കായി സർക്കാർ ഇതിനകം 5326 കോടി രൂപ അനുവദിച്ചു. ഒന്നാം എൽഡിഎഫ് സർക്കാർ 3853 കോടി രൂപയാണ് വിതരണം ചെയ്തത്.









0 comments